അനാവശ്യ ഹർത്താലുകൾ തടയുന്നത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

Loading...
  • 8
    Shares

സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ തുടർച്ചയായ ഹർത്താലുകൾ പൊതുജന ജീവിതത്തെ സാരമായി ബാധിച്ചതായി നിയമയസഭയിൽ ഇടതുവലത് എംഎൽഎമാർ. യുഡിഎഫും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ സർവകക്ഷി യോഗം വിളിച്ച് ഇക്കാര്യം ചർച്ച തയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹർത്താൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ തയ്യാറാണോയെന്ന പി കെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കാമെന്ന് അറിയിച്ചത്.

കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തിൽ ഒരു പങ്കും വഹിക്കാത്ത ചിലർ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട്ട് അടിക്കാനും ശ്രമിക്കുന്നുണ്ട്. പി കെ ബഷീർ മുന്നോട്ടുവെച്ച നിർദേശം യുഡിഎഫിന്റെ പൊതുവികാരമാണെങ്കിൽ അനുകൂല നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഹർത്താൽ നിയന്ത്രണ ബിൽ എന്തുകൊണ്ട് നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആദ്യം സഭയ്ക്ക് ശേഷം സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യുമെന്നും ഇതിന് ശേഷം ബിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *