ഹർത്താലിൽ പോലീസിനെതിരെ ആക്രമണത്തിന് നേതൃത്വം നൽകിയത് സെൻകുമാറെന്ന് ഡിവൈഎഫ്‌ഐ

  • 29
    Shares

ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ ശബരിമല കർമസമിതി നേതാക്കളെന്ന് ഡിവൈഎഫ്‌ഐ. ശബരിമല കർമസമിതി നേതാവായ ടിപി സെൻകുമാറാണ് കേരളത്തിലെ പോലീസുകാർക്കെതിരെയും പോലീസ് സ്‌റ്റേഷനുകൾക്കെതിരെയും ആക്രമണം നടത്താൻ നേതൃത്വം നൽകിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ കർമസമിതി നേതാക്കളായ ടി പി സെൻകുമാർ, അമൃതാനന്ദമയി, കെ എസ് രാധാകൃഷ്ണൻ എന്നിവൽ നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

സംഘപരിവാർ മാധ്യമങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം. വർഗീയ സംഘർഷത്തിന് ആർ എസ് എസ് പദ്ധതിയിട്ടിരുന്നു. ഇതിന് തെളിവാണ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞത്. നാട്ടിൽ നടക്കുന്ന സായുധ കലാപത്തിന് എൻ എസ് എസ് പിന്തുണ നൽകുകയാണെന്നും റഹീം ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *