പാലക്കാട് എട്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി 21കാരി പിടിയിൽ

Loading...
  • 4
    Shares

എട്ട് കോടി രൂപ വിപണിയിൽ വിലമതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി പാലക്കാട് യുവതി പിടിയിൽ. ഒലവക്കോട് വെച്ചാണ് കന്യാകുമാരി സ്വദേശി സിന്ധുജ(21)യെ പോലീസ് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയലുമായി യുവതി പിടിയിലാകുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നു ഇത്. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ ജാബിറിന് വേണ്ടിയാണ് ഇത് കടത്തിയതെന്ന് സിന്ധുജ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഒരു ലക്ഷം രൂപയാണ് കടത്തുന്നതിനായി സിന്ധുജക്ക് ലഭിക്കുന്ന പ്രതിഫലം. ഇതുപോലെ പതിനേഴ് തവണ സിന്ധുജ ഹാഷിഷ് ചാവക്കാടേക്ക് എത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി രാജീവ് അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *