ഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി

  • 4
    Shares

ഹാരിസൺ തോട്ടം ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ഭൂമി പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

നടപടി തള്ളിക്കളഞ്ഞു കൊണ്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

ഹാരിസണിന്റെ 38,000 ഏക്കർ ഭൂമി ഏറ്റെടുത്ത് സ്‌പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം പുറത്തിറക്കിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. വ്യാജരേഖ ചമച്ചാണ് ഹാരിസൺ മലയാളം അധികൃതർ ഭൂമി കൈവശപ്പെടുത്തിയതെന്നായിരുന്നു സർക്കാർ വാദം. തുടർന്ന് എംജി രാജമാണിക്യത്തെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കുകയായിരുന്നു

സർക്കാർ റോബിൻ ഹുഡുമാരായി മാറരുതെന്ന പരാമർശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *