വിദേശത്ത് നിന്ന് ഹവാല പണം കടത്തിയെന്ന പരാതി; വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

  • 9
    Shares

വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്ന പരാതിയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. വെള്ളാപ്പള്ളിയെ കൂടാതെ മകൻ തുഷാർ വെള്ളാപ്പള്ളിയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളാപ്പള്ളിയെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ വെള്ളാപ്പള്ളി നിഷേധിച്ചു.

2015ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. മൂന്ന് വർഷം മുമ്പ് നടത്തിയ വിദേശ യാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോൾ കണക്കിൽപ്പെടാത്ത പണം വെള്ളാപ്പള്ളി കൊണ്ടുവന്നുവെന്നായിരുന്നു പരാതി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *