മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി; ഒമ്പത് പേരെ കാണാതായി
കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. വയനാടും കോഴിക്കോടും ഇടുക്കിയിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. നാല് പേർ വിവിധയിടങ്ങളിലായി മരിച്ചു. ഒമ്പത് പേരെ കാണാതായി
ഇടുക്കിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ആറു പേരെ കാണാതായി. വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. താമരശ്ശേരി ചുരത്തിൽ നാലിടത്ത് മണ്ണിടിഞ്ഞ് വഴികൾ തടസ്സപ്പെട്ടു. പാൽച്ചുരം, കുറ്റ്യാടി ചുരം എന്നി വഴികളും അടച്ചു. വൈത്തിരിയിൽ ഉരുൾ പൊട്ടി ഒരു വീട്ടമ്മ മരിച്ചു. രണ്ട് വീടുകൾ പൂർണമായും തകർന്നു. ഏഴ് വീടുകൾ ഭാഗികമായി തകർന്നു
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. ഉരുൾപൊട്ടി സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷപ്പെട്ടെങ്കിലും റിജിത്ത് കാറോടു കൂടി തന്നെ പുഴയിലെ ഒഴുക്കിൽപ്പെട്ടു