സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ഇതുവരെ എട്ട് മരണം; എടവണ്ണയിൽ വീട് ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ ഇന്ന് ഇതുവരെ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം എടവണ്ണ ഒതായിയിൽ വീട് ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കുട്ടശ്ശേരി ഉനൈസ്, നുസ്രത്ത്, സന, ശനിൽ എന്നിവരാണ് മരിച്ചത്.

കുറ്റ്യാടി പുഴയിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നും ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്. ഇതാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇരിട്ടി കിളിയന്തറിയിൽ വെള്ളമിറങ്ങിയപ്പോൾ ഒരു മൃതദേഹം ലഭിച്ചു. കിളിയന്തറ സ്വദേശി ജോയിയാണ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *