കേരളത്തിലേക്ക് പോകരുത്, പൗരൻമാർക്ക് മുന്നറയിപ്പുമായി അമേരിക്കൻ ഭരണകൂടം
കേരളത്തിൽ മഴയുടെ ദുരിതപ്പെയ്ത്ത് തുടരുന്നതിനിടെ തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പുമായി അമേരിക്കൻ ഭരണകൂടം. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചചര്യത്തിൽ കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നത് ഒഴിവാക്കാനാണ് നിർദേശം.
മഴക്കെടുതിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിൽ 26 പേരാണ് മരിച്ചത്. മഴക്കെടുതി തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം