സംസ്ഥാനത്ത് അതിതീവ്ര മഴക്കും ചുഴലിക്കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

  • 109
    Shares

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴക്കും ചുഴലിക്കാറ്റിനും സാധ്യത. അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കക്ക് അടുത്ത് ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.. ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിന് അടുത്തൂടെ വടക്കുപടിഞ്ഞാറായി സഞ്ചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചു ന്യൂനമർദം രൂപപ്പെടുന്നതോടെ കടൽ പ്രക്ഷുബ്ധമാകും അതിശക്തമായ കാറ്റുണ്ടാകും. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 5ന് മുമ്പായി സുരക്ഷിതമായ തീരത്ത് എത്തണം. ഒക്ടോബർ 4ന് ശേഷം ആരും കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു

ന്യൂനമർദവും ചുഴലിക്കാറ്റും മൂലം കേരളത്തിൽ പലയിടങ്ങളിൽ ശക്തവും അതിശക്തവും അതിതീവ്രവുമായ മഴക്ക് സാധ്യതയുണ്ട്. ഒക്ട 7ന് മധ്യകേരളത്തിൽ ഇടുക്കി, പാലക്കാട് തൃശ്ശൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടബോർ 5ഓടെ കേരളത്തിലാകെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്

ന്യൂനമർദം ശക്തിപ്രാപിക്കുന്നതോടെ തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റുണ്ടാകും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. യുദ്ധകാലടിസ്ഥാനത്തിൽ മുൻകരുതലെടുക്കാൻ തീരുമാനിച്ചു. കലക്ടർമാർക്ക് നിർദേശങ്ങൾ നൽകി. മലയോര മേഖലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർ അഞ്ചാം തീയതിയോടെ ക്യാമ്പുകൾ സജ്ജീകരിക്കാനും നിർദേശം നൽകി. ആവശ്യമെങ്കിൽ രാത്രി ആളുകൾക്ക് ക്യാമ്പുകളിൽ കഴിയാനുള്ള നിർദേശം അധികൃതർ നൽകണം

രാത്രി കാലത്ത് മലയോര മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കണം. ഒക്ടോബർ 5ന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുള്ള യാത്ര നിർത്തിവെക്കണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും അടുത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാനും സാധ്യതയുണ്ട്. രാത്രി യാത്രകൾ നിയന്ത്രിക്കണം. പ്രളയബാധിത പ്രദേശങ്ങളിൽ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. പ്രളയബാധിത പ്രദേശങ്ങളിൽ മുമ്പ് ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ക്യാമ്പുകൾ ആരംഭിക്കാനും നിർദേശം നൽകി

ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാൻ ആവശ്യപ്പെടും. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നാളെ ചേർന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *