ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

  • 24
    Shares

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും ചില സമയത്ത് 50 കിലോമീറ്റർ വേഗതിയിലും കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യാരേഖാ പ്രദേശത്തും ബുധൻ, വ്യാഴം ദിവസങ്ങളിൽ കോമോറിൻ മേഖലയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം നൽകി. ഈ മേഖലയിൽ മത്സ്യബന്ധനത്തിന് പോയവർ ചൊവ്വാഴ്ചക്ക് മുമ്പായി തിരിച്ചെത്താനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *