സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്

  • 36
    Shares

സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകി

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മലയോര മേഖലകളിൽ കനത്ത നാശനഷ്ടമാണ് വരുത്തിയത്. മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴ് വയസ്സുകാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൂന്നാറിൽ ഒഴുക്കിൽപ്പെട്ട ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട്ടെ മലയോര മേഖലകളിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. മിക്കയിടത്തം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കടൽക്ഷോഭവും രൂക്ഷമാണ്

ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. കരയുടെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *