നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടു; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരുന്നു: സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി രാത്രി 12 മണി വരെയാണ് വിമാനത്താവളം അടച്ചിട്ടത്. ഇവിടേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

മഴയുടെ ദുരിതപ്പെയ്ത്ത് തുടരുന്ന സാഹചര്യത്തിൽ സർക്കാർ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് മാർഗം രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ സാധിക്കാത്ത മേഖലകളിൽ വ്യോമസേനയുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്. ദുരന്ത നിവാരാണ അതോറിറ്റിയുടെ ഓഫീസിൽ രാത്രി വൈകി മുഖ്യമന്ത്രി നേരിട്ടെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയുമായിരുന്നു

വയനാട്, മലപ്പുറം ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനാണ് വ്യോമസേനയുടെ സഹായം തേടിയിട്ടുള്ളത്. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് മിലിട്ടറി എൻജിനീയരിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ സംഘത്തെ അയക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം വീണ്ടും ചേരുകയാണ്. സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചാൽ വിമുഖത കാണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *