മലപ്പുറത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു; സർവനാശം വിതച്ച് മഴ

  • 26
    Shares

പേമാരിയിൽ വിറങ്ങലിച്ച് കേരളം. കനത്ത മഴയിൽ ഇന്ന് മാത്രം 20 പേർ മരിച്ചു. സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകി. നിരവധി വീടുകളും കടകളും തകർന്നു. ഏഴ് പേരെ കാണാതായി.

മലപ്പുറം കൊണ്ടോട്ടി പെരിങ്ങാവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. ഒമ്പത് പേരാണ് മണ്ണിനടിയിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മലപ്പുറത്ത് മാത്രം ഇന്ന് 10 പേർ മരിച്ചു. മൂന്നാറിൽ ലോഡ്ജ് കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങി ഒരാൾ മരിച്ചു.

ചിറയിൻകീഴിൽ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. റാന്നിയിലും ഹരിപ്പാടും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 52 പേർ മരിച്ചു.

215 ഇടങ്ങളിൽ ഉരുൾപൊട്ടി. ഇരുപതിനായിരത്തോളം വീടുകൾ തകർന്നു. 1103 ക്യാമ്പുകളിലായി പതിനായിരങ്ങളാണ് കഴിയുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 35 ഡാമുകൾ തുറന്നുവിട്ടു. കോഴിക്കോടും മലപ്പുറത്തും സ്വകാര്യ ബസുകൾ സർവീസ് റദ്ദാക്കി. കോഴിക്കോട് മാറാട് അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. കിണറുകൾ പലതും വെള്ളത്തിനടിയിലായതോടെ ജനങ്ങളെ ഒഴിപ്പിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *