ചാലക്കുടി, പന്തളം നഗരത്തിൽ വെള്ളമുയർന്നു; എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

  • 14
    Shares

ചാലക്കുടി പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ചാലക്കുടി നഗരം വെള്ളത്തിൽ മുങ്ങി. ആലുവയിലേക്ക് രക്ഷപ്രവർത്തനത്തിന് പുറപ്പെട്ട അമ്പത് പോലീസുകാരുടെ സംഘം പാലത്തിൽ കുടുങ്ങി.

അച്ചൻ കോവിലാർ കരകവിഞ്ഞതോടെ പന്തളത്തും വലിയ തോതിൽ വെള്ളമുയർന്നു. എം സി റോഡ് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നാട്ടുകാർ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയാണ്. നിരവധി പേർ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ആലപ്പുഴ കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ മഴക്ക് കാരണമായ ന്യൂനമർദം മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം 19ാം തീയതി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *