മഹാപ്രളയം: ഇന്ന് ഇതുവരെ 19 മരണം; പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നു

  • 14
    Shares

കനത്ത ദുരന്തം വിതച്ച് സംസ്ഥാനത്ത് പേമാരി തുടരുന്നു. ഇന്ന് മാത്രം 19 പേരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മരിച്ചത്. പാലക്കാട് നെന്മാറയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ട് വീടുകളിലെ അംഗങ്ങളാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു

മലപ്പുറത്ത് മൂന്ന് പേർ മരിച്ചു. ഊർങ്ങാട്ടേരിയിൽ ഉരുൾപൊട്ടി രണ്ട് പേർ മരിച്ചു. എടവണ്ണയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മുക്കത്ത് ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് നാല് പേർ മരിച്ചു. കൽപിനിയിൽ വീടു തകർന്ന് രണ്ട് പേർ മരിച്ചു. കണ്ണൂർ പുഴയിൽ വീണ് ഒരാൾ മരിച്ചു.

എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിനിടയിലാണ്. പത്തനംതിട്ടയിൽ രണ്ടുനില വീടുകൾ വരെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. മിക്കയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഹെലികോപ്റ്ററുകളും സർക്കാർ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ഒറ്റപ്പെട്ടു കിടക്കുന്നവരെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്. പതിനായിരക്കണക്കിനാളുകൾ പത്തനംതിട്ട ജില്ലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *