വയനാടും മൂന്നാറും ഒറ്റപ്പെട്ടു; നാല് ജില്ലകളിൽ സൈന്യത്തിന്റെ സഹായം തേടി

  • 35
    Shares

കനത്ത മഴയെ തുടർന്ന് മലയോര മേഖലകളായ വയനാടും മൂന്നാറും ഒറ്റപ്പെട്ടു. താമരശ്ശേരി, കുറ്റ്യാടി ചുരത്തിലൂടെയും പാൽച്ചുരം വഴിയുമുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് വയനാട് ഒറ്റപ്പെട്ടത്. പേര്യ ചുരത്തിൽ ഭാഗികമായി ഗതാഗതം നീങ്ങുന്നുണ്ട്

മൂന്നാറിൽ മഴക്കെടുതിയിൽ പരുക്കേറ്റവർക്ക് പോലും തിരിച്ചിറങ്ങാനാകാത്ത നിലയിലാണ്. അടിമാലിയിൽ നിന്ന് മൂന്നാറിലേക്കുള്ള പലയിടത്തും ഉരുൾപൊട്ടി. നിരവധി വിനോദ സഞ്ചാരികളും മൂന്നാറിൽ കുടുങ്ങിയതായാണ് വിവരം.

സംസ്ഥാനത്താകെ പതിനേഴ് പേർ ഇന്നലെ രാത്രി മുതൽ തുടരുന്ന മഴക്കെടുതിയിൽ മരിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഴ ശക്തമായതോടെ നാല് ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കന്നത്. കോഴിക്കോട് ദുരന്തനിവാരണ സേനയും എത്തിച്ചേരും

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *