ഇടുക്കി ഡാം തുറക്കണമെന്ന് കെ എസ് ഇ ബി; മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരമില്ല

Loading...
  • 30
    Shares

മഴ ശക്തമായതോടെ അതീവ ജാഗ്രത പുലർത്തി സർക്കാരും പൊതുസമൂഹവും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി അണക്കെട്ട് തുറന്നേക്കും. ഡാം തുറക്കണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടു. ജില്ലാ കലക്ടർക്ക് കെ എസ് ഇ ബി ശുപാർശ സമർപ്പിച്ചു. ഇന്ന് വൈകിട്ടോ നാളെയോ ഡാം തുറന്നേക്കും. ചെറിയ അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം

അറബി കടലിന് തെക്കുകിഴക്കായി ശക്തമായ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ 7ന് അതിശക്തമായ കാറ്റും മഴയുമായിരിക്കും ഉണ്ടാകുക. മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരമില്ല. ആശങ്ക വേണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം പുറപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നേരത്തേ തെന്മല പരപ്പാർ അണക്കെട്ട് തുറന്നിരുന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. മലങ്കര അണക്കെട്ട് തുറക്കാനും തീരുമാനമായിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *