മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചെറുതോണി ഡാം തുറന്നേക്കും
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഇതോടെ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുകയാണ്. കുറഞ്ഞ അളവിൽ വെള്ളം പുറത്തേക്ക് വിടാനാണ് ആലോചിക്കുന്നത്.
നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു. കാലവസ്ഥാ വകുപ്പ് നൽകിയിരുന്ന മുന്നറിയിപ്പ് പ്രകാരം അതിശക്തമായ മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. അങ്ങനെയെങ്കിൽ ഇടുക്കി അണക്കെട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുക്കി വിടേണ്ടി വരും.
സ്ഥിഗതികൾ വിലയിരുത്തുന്നതിനായി കെ എസ് ഇ ബി അധികൃതർ ജില്ലാ കലക്ടറുടെ ചേംബറിൽ യോഗം ചേരുന്നുണ്ട്.