ഇടുക്കിയിൽ ശക്തമായ മഴ; തമിഴ്‌നാട്ടിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

  • 16
    Shares

ഇടുക്കിയിൽ അതിശക്തമായി മഴ തുടരുന്നതിനിടെ ഇന്നലെ നെടുങ്കണ്ടത്ത് ഉരുൾപൊട്ടി. മൂന്നാർ, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയാണുണ്ടായത്. കേരളാ-തമിഴ്‌നാട് അതിർത്തിയിലെ റോഡ് കനത്ത മഴയിൽ തകർന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർത്തുവീണു. നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. ഗതാഗതം സ്ഥാപിക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്. കുമളിക്കും ലോവർ ക്യാമ്പിനും ഇടയിലെ മാതാകോവിൽ റോഡാണ് തകർന്നത്.

കമ്പംമെട്ട്, പുളിയൻമല വഴിയാണ് ഇപ്പോൾ കുമളിയിലേക്ക് എത്താനാകുക. നേര്യമംഗലത്ത് നിന്ന് അടിമാലി, മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലോവർ പെരിയാർ, പനംകുട്ടി-കല്ലാർകുട്ി വഴി പോകണം. മൂന്നാറിൽ നിന്ന് കോതമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങൾ അടിമാലിയിലെത്തി കല്ലാർകുട്ടി ലോവർപെരിയാർ വഴി നേര്യമംഗലം കോതമംഗലം റോഡിൽ പ്രവേശിക്കണം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *