സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം ഇന്ന് തുറക്കും

  • 33
    Shares

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴക്ക് ശമനമില്ല. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട്, കണ്ണൂർ വയനാട് മേഖലകളിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു. ഗതാഗത തടസ്സവും രൂപപ്പെട്ടു തുടങ്ങി. പലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. 10 മണിയോടെയാകും ഷട്ടറുകൾ തുറക്കുക.

പത്തനംതിട്ടയിൽ കക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, പമ്പ നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തൃശ്ശൂരിൽ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. മലക്കപ്പാറ വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും ചിലയിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *