തോരാമഴയിൽ വ്യാപക നാശനഷ്ടം; 12 മരണം, മൂന്ന് പേരെ കാണാതായിf

  • 17
    Shares

കനത്ത നാശനഷ്ടങ്ങളുണ്ടാക്കി സംസ്ഥാനത്ത് തോരാമഴ. തിങ്കാള്ച മഴക്കെടുതിയിൽ പന്ത്രണ്ട് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. സംസ്ഥാനത്താകെ എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു

പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകൻ ആലപ്പുഴ സ്വദേശി ഗോപകുമാറിനെ കാണാതായി. അപ്പർ കുട്ടനാട് പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കിയിലും കോട്ടയത്തുമായി പത്തോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി

എറണാകുളം ജില്ലയിൽ 29 ക്യാമ്പുകളിലായി 3218 പേരെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിലാറ്റിൽ വെള്ളം കയറിയതോടെ പാലാ, കുമരകം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. കടലാക്രമണം രൂക്ഷമായ ചെല്ലാനത്തും വൈപ്പിനിലും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറ്കകും

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *