സംസ്ഥാനത്ത് മഴയുടെ താണ്ഡവം: ഇന്നലെ ഒരു ദിവസം മാത്രം മരിച്ചത് 22 പേർ

  • 31
    Shares

സംസ്ഥാനത്ത് മഴയുടെ ദുരിതപ്പെയ്ത്തിൽ ഇന്നലെ മാത്രം മരിച്ചത് 22 പേർ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് മരണം സംഭവിച്ചത്. നൂറുകണക്കിന് വീടുകൾ തകർന്നു. അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കി ഡാമിന്റെ അടക്കം 24 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു

ഇടുക്കിയിൽ മാത്രം നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. 11 പേർ മരിച്ചു. ഏഴ് പേരെ കാണാതായി. ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗതം സ്തംഭിച്ചു. മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. അടിമാലിയിൽ മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

മലപ്പുറം ചെട്ടിയമ്പാറയിൽ ഉരുൾപൊട്ടി അഞ്ച് പേർ മരിച്ചു. കാളികാവ്, കരുവാരക്കുണ്ട് വനമേഖലകളിൽ ഉരുൾപൊട്ടി. ചാലിയാറിൽ ജലനിരപ്പ് മൂന്ന് മീറ്ററോളം ഉയർന്നു. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വണ്ടൂരിൽ ജനങ്ങൾ നോക്കി നിൽക്കെ റോഡ് കുത്തിയൊലിച്ചുപോയി.

വയനാട്ടിൽ മൂന്ന് പേരും കോഴിക്കോട് ഒരാളും മരിച്ചു. വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ പുഴ വഴി മാറി ഒഴുകിയതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു.

ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നതിനാൽ എറണാകുളം ജില്ല വെള്ളത്തിലായി. പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ഐരാപുരത്ത് രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് കാണാതായി. ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. ഒക്കൽ തുരുത്തിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.

പാലക്കാട് കഞ്ചിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി. റെയിൽവേ ട്രാക്കിൽ വെള്ളം കുത്തിയൊലിക്കുകയും പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീഴുകയും ചെയ്തു. ഇതോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഭാരതപ്പുഴ കര കവിഞ്ഞൊഴുകുകയാണ്.

കണ്ണൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. കൊട്ടിയൂർ-വയനാട് പാതയിൽ ഏഴിടത്ത് ഉരുൾപൊട്ടി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തൃശ്ശൂരിൽ കുതിരാൻ തുരങ്കത്തിന് മുകളിൽ മല ഇടിഞ്ഞുവീണു

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *