രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ മരണം നാലായി; സംസ്ഥാനത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Loading...

മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനജീവിതം ദുസ്സഹമായി. എറണാകുളം ജില്ലയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങി മരിച്ചു. ലോഗോ ജംഗ്ഷനിൽ കബീറിന്റെ മകൻ റാഫിയാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ മരിക്കുന്ന നാലാമത്തെയാളാണിത്.

ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കിടങ്ങൂർ കാവാലിപ്പുഴയിൽ കാണാതായ മനേഷ് സെബാസ്റ്റ്യനെയും ഇതുവരെ കണ്ടെത്തിയില്ല

നാല് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 25 ഓടുകൂടി മഴയ്ക്ക് ശമനമുണ്ടാകും. രണ്ട് ദിവസം കൂടി ജാഗ്രത തുടരാൻ സർക്കാർ അറിയിച്ചു. കാസർകോട് കുട്‌ലുവിൽ ശനിയാഴ്ച രാവിലെ വരെ 30.6 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. ഹോസ്ദുർഗിൽ 27.7 സെന്റിമീറ്റർ മഴയും ലഭിച്ചു.

ഏഴ് ദുരിതാശ്വാസ ക്യാമ്പുകലാണ് വിവിധ ജില്ലകളിലായി തുറന്നത്. 165 കുടുംബങ്ങളിൽ നിന്നായി 835 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓരോ ക്യാമ്പും ആലപ്പു, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ രണ്ട് ക്യാമ്പ് വീതവുമാണ് തുറന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *