മഴ അതിശക്തം: കടലാക്രമണം രൂക്ഷം, ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു

Loading...

മഴ ശക്തമായതോടെ സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് കടലിൽ പോയ ഏഴ് പേരെ കാണാതായി. തിരുവനന്തപുരത്ത് നിന്ന് പോയ നാല് പേരെയും കൊല്ലം നീണ്ടകരയിൽ നിന്നുപോയ 3 പേരെയുമാണ് കാണാതായത്.

അടുത്ത 24 മണിക്കൂറിൽ കേരളാ തീരത്ത് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും 3 മീറ്റർ വരെ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. കൊല്ലം ആലപ്പാട്ട് മേഖലയിൽ കടൽക്ഷോഭത്തിൽ 150 വീടുകളിൽ വെള്ളം കയറി. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

മഴയെ തുടർന്ന് ഈ മാസം 22നും 23നും നടക്കേണ്ട ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. 22ന് നടക്കേണ്ട പരീക്ഷ 30ലേക്കും 23ന് നടക്കേണ്ടത് ഓഗസ്റ്റ് 1നും നടക്കും.

വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. പല ഭാഗങ്ങളിൽ നിന്നും നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. കോഴിക്കോട് വിവിധ മേഖലകളിൽ വെള്ളം കയറി. കണ്ണൂരിൽ യൂനിവേഴ്‌സിറ്റി ക്യാമ്പസിലും വെള്ളം കയറി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *