ദുരിതം വിതച്ച് പെരുമഴ: നിലമ്പൂരിൽ വെള്ളപ്പൊക്കം, കൊട്ടിയൂരിൽ ചുഴലിക്കാറ്റ്; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു. വ്യാപക നാശനഷ്ടങ്ങളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായി. ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി

നിലമ്പൂർ ടൗണിൽ രണ്ടാൾ പൊക്കത്തിലാണ് വെള്ളമുയർന്നത്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. പല വീടുകളും വെള്ളത്തിൽ മുങ്ങി. വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായതോടെയാണ് ടൗണിൽ വെള്ളമുയർന്നത്.

കൊട്ടിയൂരിൽ ചുഴലിക്കാറ്റിൽ സ്‌കൂൾ കെട്ടിടം തകർന്നു. കണിച്ചാർ സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയോരത്തെ 15 വീടുകൾ പൂർണമായും മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കണ്ണൂർ ജില്ലയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. ഇരട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടിയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

മൂന്നാറിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളമുയർന്നു. ഇക്കനഗറിൽ വീടുകളിലേക്ക് വെള്ളം കയറി. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകൾ ഭാഗികമായി തുറന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. പന്നിയാർകുട്ടിയിൽ മണ്ണിടിച്ചിലിലുണ്ടായി. കുമളി-കൊട്ടാരക്കര ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *