കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ ശക്തമായിരിക്കും. 24 മണിക്കൂറിനുള്ളിൽ 24 സെന്റിമീറ്ററോളം മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് അറിയിച്ചു

ഒമ്പതാം തീയതി മുതൽ കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ മഴ ശക്തമായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

11, 12 തീയതികളിൽ വടക്കൻ ജില്ലകളൊഴിച്ച് മറ്റിടങ്ങളിൽ മഴ കുറയും. കാറ്റ് ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *