സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്ത് പതിനഞ്ചുകാരൻ മുങ്ങിമരിച്ചു

  • 43
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി പലസ്ഥലത്തും മഴക്ക് ഇടതടവില്ലാതെ പെയ്യുകയാണ്. എറണാകുളത്ത് പതിനഞ്ചുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇടയാറിലാണ് സംഭവം. നീന്തൽ പഠിക്കാനിറങ്ങിയ ജോമോനാണ് മരിച്ചത്. കുളങ്ങരപടിയിൽ ജിമ്മിയുടെ മകനാണ് മരിച്ച ജോമോൻ.

വെള്ളിയാഴ്ച വരെ മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. പാലക്കാട് ഏക്കറ് കണക്കിന് കൃഷി നശിച്ചു.

ഇടുക്കിയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മലങ്കര ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. തൊടുപുഴ ആറിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് മീൻപറ്റ വനത്തിൽ ഉരുൾപൊട്ടി. കുറ്റ്യാടി പുഴ ഇതേ തുടർന്ന് കരകവിഞ്ഞൊഴുകുകയാണ്. കക്കയം ഡാമിന്റെ ഷട്ടറുകൾ ഏതുസമയത്തും തുറന്നേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *