മഴ അതിശക്തം: കേരളം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

മഴ ശക്തമായതോടെ ദേശീയ ദുരന്ത നിവരാണ സേനയുടെ സഹായം തേടി കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂനിറ്റിനെ വിളിക്കാൻ തീരുമാനമായത്.

കോഴിക്കോട് ജില്ലയിൽ മാവൂരിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങി. മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പുഴകളിൽ ജലനിരപ്പുയർന്ന് കരകവിഞ്ഞൊഴുകുകയാണ്.

നിലമ്പൂർ ടൗണിൽ രണ്ടാൾ പൊക്കത്തിൽ വെള്ളം കയറി. കെട്ടിടങ്ങളും വീടും വെള്ളത്തിൽ മുങ്ങി. ഇടുക്കിയിൽ വ്യാപകമായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *