മഴക്കെടുതി അതിരൂക്ഷം: കോട്ടയത്തും ഇടുക്കിയിലും ഉരുൾ പൊട്ടി; ഒമ്പത് മരണം

  • 33
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ ഉരുൾ പൊട്ടി. മഴക്കെടുതിയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഒമ്പതായി. കോട്ടയത്തും കൊല്ലത്തുമായി നാല് പേരും കണ്ണൂർ, മലപ്പുറം, വയനാട്, എറണാകുളം എന്നിവിടങ്ങളിലായി അഞ്ച് പേരും മരിച്ചു. കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിലാണ് 9 പേരും മരിച്ചത്

വയനാട് ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർഥിയായ മെക അദ്‌നാൻ മരിച്ചു. എറണാകുളത്ത് ചികിത്സ ലഭിക്കാതെ മണികണ്ടൻച്ചാൽ സ്വദേശി ടോമി മരിച്ചു. കണ്ണൂരിൽ കരിയാട് ഒഴുക്കിൽപ്പെട്ട് വൃദ്ധ നാണി മരിച്ചു. കോട്ടയം മണിമലയാറ്റിൽ മുങ്ങി വലയിപടി ആറ്റുപുറത്ത് ശിവൻ മരിച്ചു

കോട്ടയത്തും ഇടുക്കിയിലുമായി ഉരുൾ പൊട്ടി. കോട്ടയം പൂഞ്ഞാറിലും ഇടുക്കി കൂട്ടിക്കലിലുമാണ് ഉരുൾപൊട്ടിയത്. കുട്ടനാട്ടിൽ വൻ കൃഷി നാശമാണ് മഴയിൽ സംഭവിച്ചത്. 500ലധികം ഏക്കർ കൃഷി ഭൂമി നശിച്ചു.

എറണാകുളം നഗരത്തിന്റെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം വൈകി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *