മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി; ഇന്ന് മാത്രം അഞ്ച് മരണം

  • 17
    Shares

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. ഇന്ന് മാത്രം അഞ്ച് പേർ മരിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഇരമത്തൂർ തൂവൻതുറയിൽ ബാബു മരിച്ചു. മാവേലിക്കരയിൽ കുറത്തിക്കാട് വെള്ളക്കെട്ടിൽ വീണ് രാമകൃഷ്ണൻ ആണ് മരിച്ചത്

കോട്ടയം വൈക്കത്ത് വെള്ളത്തിൽ വീണ് പതിനഞ്ചുവയസ്സുകാരൻ അലൻ മരിച്ചു. മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേട് എരൊത്തി നാരായണൻ മരിച്ചു. മുണ്ടക്കയത്ത് നിന്ന് ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. കോരുത്തോട് സ്വദേശി ദീപുവിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

കോട്ടയം ജില്ലയിൽ പാലാ, കോട്ടയം, കുമരകം, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശ്ശേരി മേഖലകൾ വെള്ളത്തിനടിയിലാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാതെ കുടുങ്ങിക്കിടക്കുകയാണ്.

ബസ് സർവീസുകൾ ഏതാണ്ട് നിർത്തി വെച്ചു. ചെറുവാഹനങ്ങളൊന്നും ഓടുന്നില്ല. കെ എസ് ആർ ടി സിയും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *