സംസ്ഥാനത്ത് അതിശക്തമായ മഴ; പലയിടങ്ങളിലും മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു

Loading...

സംസ്ഥാനത്ത് അതിശക്തമായ മഴ. ഇന്നലെ മുതൽ ആരംഭിച്ച മഴ പലയിടങ്ങളിലും ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇടുക്കിയിൽ ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വാഗമൺ-തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു

കോട്ടയം-ഈരാട്ടുപേറ്റ മേഖലയിലും മണ്ണിടിച്ചിലുണ്ടായി. പമ്പയിൽ ജലനിരപ്പുയർന്നു. ശബരിമലയിലും കനത്ത മഴ തുടരുകയാണ്. രാത്രിയാത്ര ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ നിലച്ചിട്ടില്ല.

വെള്ളി ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018ലെ പ്രളയത്തിൽ വെള്ളം കയറി പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *