കനത്ത മഴയിൽ ഇന്ന് ഒരു മരണം; തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • 29
    Shares

കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. അടൂർ സ്വദേശി പ്രവീണാണ് മരിച്ചത്. കോട്ടയം മണിമലയാറ്റിൽ തിങ്കളാഴ്ച മുതൽ പ്രവീണിനെ കാണാതാകുകയായിരുന്നു. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.

വടക്കൻ ജില്ലകളിലെ ചില മേഖലകളിൽ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. അതേസമയം മധ്യകേരളത്തിൽ ഇന്നലെത്തെ അപേക്ഷിച്ച് മഴ ഇന്ന് കുറവാണ്. മൂടിക്കെട്ടിയ ആകാശമായതിനാൽ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തെൻമല പരപ്പാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് കാർത്തികേയൻ അറിയിച്ചു. 114.56 അടി ജലനിരപ്പായതോടെയാണ് ഷട്ടറുകൾ തുറന്നത്. 115.82 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി

കോട്ടയം ജില്ലകളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ വെള്ളക്കൊപ്പ ഭീഷണിയിലാണ്. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയും വെള്ളത്തിനടിയിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *