ദുരിതപ്പെയ്ത്ത് തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്. കണ്ണൂരില്‍ തോട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കുഴിക്കല്‍ സ്വദേശി പത്മനാഭനാണ് മരിച്ചത്.

അതിശക്തമായ മഴയാണ് സംസ്ഥാനത്താകെ ലഭിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ മഴ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോടും വയനാടും നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

നിലമ്പൂര്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇടുക്കി പഴയ മൂന്നാറും വെള്ളത്തനടിയിലായി. വയനാട്, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണ് വൈദ്യുത ബന്ധവും തടസ്സപ്പെട്ട നിലയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *