കനത്ത മഴയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; നദികൾ കരകവിഞ്ഞൊഴുകുന്നു

Loading...
  • 12
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും നദികൾ കര കവിഞ്ഞൊഴുകുകയാണ്. മഴ 19ാം തീയതി വരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

മധ്യകേരളത്തിൽ പെയ്യുന്ന ശക്തമായ മഴയിൽ കൊച്ചി നഗരം വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കമ്മട്ടിപ്പാടത്തെ വീടുകളിൽ വെള്ളം കയറി. ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന അന്ത്യോദയ എക്‌സ്പ്രസിന് മുകളിൽ മരണം വീണു. ആളപായമില്ല.

കോട്ടയം ജില്ലയിൽ മലയോര മേഖലയിൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി എംസി റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാട്ടിൽ 500 ഏക്കർ കൃഷി നശിച്ചു.

സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ നിരവധി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നത തല യോഗം ചേരും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *