കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

  • 22
    Shares

കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടട്ു. നിലവിലെ സാഹചര്യം പരിഗണിച്ച് ട്രാഫിക് തിരക്കുകൾ കുറയ്ക്കാൻ പത്തോളം ട്രെയിനുകൾ റദ്ദാക്കി.

ഗുരുവായൂർ-പുനലൂർ, പുനലൂർ-ഗുരുവായുർ പാസഞ്ചറുകൾ, തിരുനെൽവേലി-പാലക്കാട്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്, കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം പാസഞ്ചർ, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്യ

കോട്ടയം വഴി പലയിടത്തും റെയിൽവേ പാളങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇതേ തുടർന്ന് മണിക്കൂറുകളോളമാണ് ട്രെയിനുകൾ വൈകിയോടുന്നത്.

മഴയെ തുടർന്ന് കോട്ടയം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.

തൃശ്ശൂരിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലും തൃശ്ശൂർ വെസ്റ്റ്, ചേർപ്പ് എന്നീ ഉപവിദ്യാഭ്യാസ ജില്ലകളിലും പ്ലസ് ടു വരെയുള്ള സ്‌കൂളുകൾക്ക് അവധിയാണ്. ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *