സംസ്ഥാനത്ത് തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷം; ശക്തമായ കാറ്റിനും സാധ്യത

  • 21
    Shares

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറയിപ്പുണ്ട്. മഴ ശക്തമായതിന് പിന്നാലെ തീരദേശത്ത് കടലാക്രമണവും രൂക്ഷമായി

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കടലുകളാണ് പ്രക്ഷുബ്ധമായത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് നിലവിൽ മഴ ശക്തമാകാൻ കാരണം. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. അഞ്ച് ദിവസം കൂടി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ നാല് ഡാമുകൾ ഇന്ന് തുറന്നു. നെയ്യാർ, പേപ്പാറ, മംഗലം, അരുവിക്കര ഡാമുകളാണ് തുറന്നത്. ഡാമിന് സമീപത്ത് താമസിക്കുന്ന ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറഞ്ഞതായാണ് റിപ്പോർട്ട്. ട്രയൽ റൺ ഇപ്പോൾ നടത്തേണ്ട സാഹചര്യമില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *