മഴ ശക്തമായി തുടരുന്നു; മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം

  • 8
    Shares

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെയും സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ ഇന്നലെ മാത്രം ഏഴിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650ഓളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കക്കയം ഡാമിന്റെ ഷട്ടറുകൾ ഏതുനിമിഷവും തുറന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. കുറ്റ്യാടി, ഇരവഴിഞ്ഞി, ചാലിയർ പുഴകളിലും ജലനിരപ്പ് ഉയർന്നുതുടങ്ങി

ആലപ്പുഴയിലും പാലക്കാടും മഴ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. നിരവധി കൃഷിയിടങ്ങൾ തകർന്നു. നെൽകൃഷിയെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *