മഴക്കെടുതിയിൽ സെൽഫി പ്രേമം വേണ്ട; വെള്ളക്കെട്ടിൽ ഇറങ്ങുന്നതിനും നിരോധനം

  • 16
    Shares

മഴ ശക്തമായി തുടരുന്നതിനിടെ പ്രളയഭീതിയിൽ കോട്ടയം ജില്ല. പല ഭാഗങ്ങളിലും വെള്ളം അനിയന്ത്രിതമായി ഉയരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന നിർദേശങ്ങൾ ജില്ലാ കലക്ടർ ഡോ. ബി എസ് തിരുമേനി നൽകിയിട്ടുണ്ട്.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തരുതെന്നും വഴിയോര വിശ്രമ കേന്ദ്രങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും കലക്ടർ നിർദേശം നൽകുന്നു. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും സെൽഫി എടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി

അതിശക്തമായ ഒഴുക്കുള്ള സമയാണ്. ജില്ലയുടെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തിൽ കാണണമെന്നും കലക്ടർ അഭ്യർഥിച്ചു. കനത്ത മഴയിൽ കോട്ടയം, പാലാ, കുമരകം, ഈരാട്ടുപേട്ട തുടങ്ങിയ നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *