കലിയടങ്ങാതെ കാലവർഷം: പ്രളയഭീതിയിൽ മൂന്നാർ; വയനാട് ഒരാളെ കാണാതായി

  • 21
    Shares

തൊടുപുഴ/കോഴിക്കോട്: മഴ അതിശക്തമായി തുടരുന്നതോടെ മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. റോഡുകളെല്ലാം വെള്ളം വന്നുനിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. മാട്ടുപെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കുന്നതോടെ നഗരം വെള്ളത്തിനടിയിലാകും. അതീവ ജാഗ്രതാ നിർദേശം നൽകി മുന്നൊരുക്കുകൾ നടത്തുകയാണ് അധികൃതർ

മുതിരപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ ഇത്രയും ഭീകരാവസ്ഥ മൂന്നാറിന് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പഴയ മൂന്നാർ നഗരം വെള്ളത്തിനടിയിലാണ്. മൂന്നാറിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് രണ്ട് ദിവസമായി തുടരുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ തുടരുകയാണ്. വയനാട് മക്കിമലയിൽ ഉരുൾപൊട്ടി. തലപ്പുഴക്കടുത്ത് കമ്പിപ്പാലത്ത് തോട്ടിൽ വീണ് ഒരാളെ കാണാതായി. പ്രദേശത്തെ മരണവീട്ടിൽ വന്ന ഒരാളെയാണ് തോട്ടിൽ വീണ് കാണാതായത്. ശക്തമായ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു ഇയാൾ.

കോഴിക്കോടിന്റെ മലയോര മേഖലകളിലും അതിശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ തുറക്കാൻ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി. മഴ കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയോടെ വീടുകളിലേക്ക് തിരിച്ചെത്തിയവർ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.

താമരശ്ശേരി, കുറ്റ്യാടി, മാവൂർ ഭാഗങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *