ദുരിതബാധിതർക്ക് സഹായ വാഗ്ദാനവുമായി മമ്മൂട്ടി; ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
പ്രളയബാധിതകർക്ക് സഹായവുമായി നടൻ മമ്മൂട്ടി. എറണാകുളം വടക്കൻ പറവൂരിലെ തേലത്തുരുത്തിൽ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. ദുരിതബാധിതരെ സഹായിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു
വി ഡി സതീശൻ എംഎൽഎയോടൊപ്പമാണ് മമ്മൂട്ടി ക്യാമ്പ് സന്ദർശിച്ചത്. ആവശ്യമായ സഹായം അധികൃതരോട് ആലോചിച്ച് എത്തിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു.