കനത്ത മഴയിൽ കണ്ണൂർ യൂനിവേഴ്‌സിറ്റി ക്യാമ്പസും വെള്ളത്തിൽ മുങ്ങി

മഴ ശക്തമായി തുടരുന്നതിനിടെ കണ്ണൂർ താവക്കരയിലെ യൂനിവേഴ്‌സിറ്റി ക്യാമ്പസും സമീപത്തുള്ള വീടുകളും വെള്ളത്തിൽ മൂങ്ങി. സമീപത്തുനിന്നുള്ള ആശുപത്രിയിൽ നിന്നും നഗരത്തിൽ നിന്നും പ്രദേശത്തേക്ക് മലിന ജലം ഒഴുകിയെത്തുകയും ചെയ്തതോടെ ആളുകളെ ഫയർ ഫോഴ്‌സ് എത്തിയാണ് മാറ്റിയത്.

ഫയർ ഫോഴ്‌സ് ഡിങ്കി ബോട്ടിറക്കിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് നികത്തി യൂനിവേഴ്‌സിറ്റിക്ക് വേണ്ടി നടത്തിയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമായത്. ഇതോടെ ഒറ്റ മഴയിൽ തന്നെ വീടുകളും മുങ്ങുന്ന സ്ഥിതിയാണ്. വെള്ളക്കെട്ടിൽ കുഴിയിൽ വീണ് പലർക്കും പരുക്കുമേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *