പ്രളയക്കെടുതി: ആശങ്കയെന്ന് രാഷ്ട്രപതി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

  • 78
    Shares

സംസ്ഥാനത്ത് അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്ന് മാത്രം 28 പേർ മരിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മഴക്കെടുതിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 61ആയി. ഏഴ് പേരെ കാണാതായി. സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

പ്രളയം ആശങ്കയുണ്ടാക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വാഗ്ദാനം നൽകി.

മലപ്പുറം തിരൂർക്കാട് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മലപ്പുറത്ത് തന്നെ കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. മൂന്നാറിൽ ലോഡ്ജ് തകർന്ന് ഒരാൾ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലിൽ വള്ളം മുങ്ങി ഒരാൾ മരിച്ചു

ഇടുക്കി ഗാന്ധിനഗറിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. നാല് പേരെ കാണാതായി. ഹരിപ്പാട് ഷോക്കേറ്റ് ഒരാൾ മരിച്ചു. റാന്നിയിൽ ഉറങ്ങിക്കിടന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *