സംസ്ഥാനത്ത് മഴ അഞ്ച് ദിവസം കൂടി തുടരും; ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി

  • 29
    Shares

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴക്കൊപ്പമുണ്ടാകും. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് മഴക്ക് കാരണം

മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ ചവിട്ടി ഷോക്കേറ്റ ഒരാൾ മരിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. മത്സ്യത്തൊഴിലാളികലോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നിരവധി കൃഷിയിടങ്ങളും വീടുകളും തകർന്നു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കണ്ണൂരിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *