സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി മഴയ്ക്ക് സാധ്യത
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 5 വരെ കേരളത്തിലും ലക്ഷദ്വീപിലും പലയിടങ്ങളിലും മഴ പെയ്യും. ഒക്ടോബർ 2ന് സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ഒക്ടോബർ 7, 8 തീയതികളിൽ ന്യൂനമർദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്.