ദുരിതാശ്വാസ പാക്കേജിൽ ഇന്ന് തീരുമാനമെടുക്കും; വടക്കൻ ജില്ലകളിൽ മഴ തുടരുന്നു

  • 8
    Shares

മധ്യകേരളത്തിൽ മഴയ്ക്ക് ശമനമായതോടെ വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട്ടിലും കോട്ടയം നഗരങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളത്തിനടിയിലായ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലും വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് പ്രഖ്യാപിക്കും

കർഷകർക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ദുരിതബാധിത പ്രദേശങ്ങളിൽ സൗജന്യ റേഷൻ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. ദേശീയ ദുരന്തരമായി കേരളത്തിലെ വെള്ളപ്പൊക്കം പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും

കോട്ടയം ജില്ലയിൽ വൈക്കം മേഖലയിലാണ് ഇപ്പോഴും വെള്ളക്കെട്ട് ബാക്കിയുള്ളത്. വിവിധയിടങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്നുണ്ട്. അതേസമയം വടക്കൻ ജില്ലകളായ കാസർകോടും കണ്ണൂരും മഴ തുടരുകയാണ്. മഴ വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും മേഖലയിൽ അനുഭവപ്പെടുന്നുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *