കനത്ത മഴ: പതിമൂന്ന്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • 80
    Shares

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

എറണാകുളം ജില്ലയിൽ വെള്ളിയാഴ്ചയും അവധിയായിരിക്കും. കണ്ണൂർ സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ആരോഗ്യ സർവകലാശാല വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *