തെക്കൻ കേരളത്തിൽ അതിശക്തമായ മഴ; ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട്; കാസർകോട് കടലാക്രമണം

Loading...
  • 14
    Shares

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളെയാണ് മഴ കൂടുതലായും ബാധിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കിയിലും മഴ തുടരുകയാണ്.

മഴ കനത്തതിന് പിന്നാലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 167.05 അടിയാണ് ഡാമിലെ ജലനിരപ്പ്. 168.5 മീറ്റർ എത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ഷട്ടറുകൾ തുറക്കാനാണ് തീരുമാനം.

ശബരിഗിരി പദ്ധതിയിലെ കക്കി ഡാമിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 980.13 മീറ്ററാണ് ജലനിരപ്പ്. കാസർകോട് ജില്ലയിൽ തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായി.

ആലപ്പുഴയിൽ ഹരിപ്പാടിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണ് ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്

കണ്ണൂരിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോര മേഖലകളിലുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടു

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *