മഴ കൂടുതൽ ശക്തമാകുന്നു; കാസർകോടും ഇടുക്കിയിലും റെഡ് അലർട്ട് തുടരുന്നു

സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു. കനത്ത മഴ തുടരുന്ന കാസർകോടും ഇടുക്കിയിലും റെഡ് അലർട്ട് തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും കോട്ടയം എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

കാസർകോടിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. വീടുകളിൽ നിന്ന് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാട് മടിക്കൈ റോഡ് താത്കാലികമായി അടച്ചിട്ടു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ വെള്ളത്തിൽ ഒറ്റപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *