ഇന്നും കനത്ത മഴയ്ക്ക് സാധ്യത, ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ; മഴക്കെടുതിയിൽ മരണം മൂന്നായി, എട്ട് പേരെ കാണാതായി

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ പെയ്യുന്നു. മഴക്കെടുതിയിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ മരിച്ചു. എട്ട് പേരെ കാണാതായി. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തലശ്ശേരിയിൽ വിദ്യാർഥിയായ ബദറുൽ അദ്‌നാൻ കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻപിടിക്കാൻ പോയ ടി വി കോശി മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് ദിലീപ് കുമാർ എന്നയാളുമാണ് മരിച്ചത്. കോട്ടയം കിടങ്ങൂർ കാവാലിപ്പുഴ ഭാഗത്ത് ഒഴുകി വന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെയും തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരെയും കാണാതായി

ശനിയാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. വിവിധ മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി 10 ക്യൂമക്‌സ് വെള്ളവും പാംബ്ല അണക്കെട്ടിൽ നിന്ന് 15 ക്യൂമക്‌സ് വെള്ളവും പുറത്തേക്ക് ഒഴുക്കുവാണ്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2304.4 അടിയിലേക്ക് എത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *