പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം; ബോട്ടുകൾ ഒഴുകിപ്പോയി

  • 8
    Shares

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമായി. ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തീരത്ത് കയറ്റിവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകൾ ഒഴുകിപ്പോയി. ചില ബോട്ടുകൾ കടലിലെ പാറക്കെട്ടിൽ ഇടിച്ച് തകരുകയും ചെയ്തിട്ടുണ്ട്

ഏകദേശം 30ഓളം ബോട്ടുകൾ ഒഴുകിപ്പോയതാണ് വിവരം. ഇതിൽ പലതും പൂർണമായും തകർന്നു. ബോട്ടുകളിലുണ്ടായിരുന്ന വലകൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന സാമഗ്രികളും ബോട്ടിന്റെ യന്ത്രങ്ങളും നഷ്ടപ്പെട്ടു

കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളും ഒഴുകിപ്പോയതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞാഴ്ചയും തീരത്ത് സമാന സംഭവങ്ങൾ നടന്നിരുന്നു. കനത്ത മഴയെ തുടർന്ന് തീരദേശത്ത് താമസിച്ചിരുന്നവരെ കഴിഞ്ഞാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *